ശ്രീ​നി​വാ​സ പൂ​ജാ​രി

തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം: ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ കേ​സ്

മം​ഗ​ളൂ​രു: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു എ​ന്ന​തി​ന് ഉ​ഡു​പ്പി -ചി​ക്ക​മ​ഗ​ളൂ​രു മ​ണ്ഡ​ലം ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി എം.​എ​ൽ.​സി​ക്കെ​തി​രെ കൗ​പ് പൊ​ലീ​സ് വെ​ള്ളി​യാ​ഴ്ച കേ​സെ​ടു​ത്തു. കാ​ട്ടി​പ്പാ​ടി ത്രി​ഷ കോ​ള​ജ് കാ​മ്പ​സി​ൽ പ​ഠ​ന​സ​മ​യം ക​യ​റു​ക​യും ഹാ​ൻ​ഡ് മൈ​ക്ക് ഉ​പ​യോ​ഗി​ച്ച് പ്ര​സം​ഗി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ത് ശ്ര​വി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ക​യും ചെ​യ്തു എ​ന്ന​താ​ണ് കേ​സി​ന്നാ​ധാ​രം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഗു​ർ​മേ​ഷ് ഷെ​ട്ടി എം.​എ​ൽ.​എ, മു​ൻ എം.​എ​ൽ.​എ ലാ​ലാ​ജി ആ​ർ. മെ​ൻ​ഡം എ​ന്നി​വ​ർ​ക്ക് എ​തി​രേ​യും കേ​സു​ണ്ട്.

Tags:    
News Summary - Election Violation: Case Against BJP MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.