ബംഗളൂരു: ബെസ്കോമിന് കീഴിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ നഗരത്തിൽ ചിലയിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. ബുധനാഴ്ച ഐ.എസ്.ആർ.ഒ ലേഔട്ട്, കുമാരസ്വാമി ലേഔട്ട്, യെലച്ചനഹള്ളി, ഇല്യാസ് നഗർ, വിവേകാനന്ദ കോളനി, പ്രഗതിപുര, ചന്ദ്രനഗർ, കാശിനഗർ, വിക്രം നഗർ, നഞ്ചപ്പ ലേഔട്ട്, ടീച്ചേഴ്സ് കോളനി, കനക ലേഔട്ട് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
വ്യാഴാഴ്ച ലക്ഷ്മി ലേഔട്ട്, കമ്മനഹള്ളി, ശാന്തിനികേതൻ എന്നിവിടങ്ങളിലും വെള്ളിയാഴ്ച ഐ.എ.എസ് കോളനി, കെ.എ.എസ് കോളനി, എൻ.എസ് പാളയ, ജാൻവി ലേഔട്ട്, ആനന്ദ് ലേഔട്ട്, ബൈലേക്കഹള്ളി, ജയനഗർ ഈസ്റ്ററ, ജയനഗർ നയൻത്ത് ബ്ലോക്ക്, ബെൽ ലേഔട്ട്, എസ്.ആർ.കെ ഗാർഡൻ, എൻ.എ.എൽ ലേഔട്ട്, തജലക് നഗർ, ജയദേവ ഹോസ്പിറ്റൽ, രംഗ കോളനി, വേഗസിറ്റി മാൾ, ബന്നാർഘട്ട മെയിൻ റോഡ്, ബി.ടി.എം ഫസ്റ്റ് സ്റ്റേജ് എന്നിവിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.