ബംഗളൂരു: ധാർമിക മൂല്യങ്ങൾ മനുഷ്യ ഹൃദയങ്ങളിൽനിന്ന് കുടിയിറങ്ങിക്കൊണ്ടിരിക്കുകയും മാനുഷിക ബന്ധങ്ങൾ തകർന്നടിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന സാമൂഹിക ചുറ്റുപാടിൽ ഓരോ വ്യക്തികളിലും മനുഷ്യനെ തിരിച്ചറിയുന്ന മതവിദ്യാഭ്യാസം അനിവാര്യമാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.സി. സിറാജ് പറഞ്ഞു.
മൈസൂരു റോഡിലെ എം.എം.എ ഹയാത്തുൽ ഇസ്ലാം മദ്റസ രക്ഷാകർതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവും മനുഷ്യനും തമ്മിലെ ബന്ധം ധാർമികതയിലധിഷ്ഠിതമാണ്. പിഞ്ചുകുഞ്ഞുങ്ങളിലൂടെയാണ് അതിന്റെ നവരസങ്ങൾ നൽകേണ്ടത്.
വരുംതലമുറകൾ ധാർമികത നഷ്ടമായവരായാൽ ഫലം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മദ്റസ കോഓഡിനേറ്റർ ശംസുദ്ദീൻ കൂടാളി അധ്യക്ഷത വഹിച്ചു. സദ്ർ പി.എം. മുഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. റസാഖ് മൗലവി, അശ്റഫ് മൗലവി, സാജിദ് ഗസ്സാലി, യാഖൂബ് നഈമി, യൂനുസ് ഫൈസി, ജുനൈദ് മൗലവി, റഫീഖ് ഗുഡ്തള്ളി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.