മംഗളൂരു: അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രി 11.59നാണ് ഇ-മെയിലിൽ ഭീഷണി സന്ദേശം വന്നതെന്ന് വിമാനത്താവളം അധികൃതർ ബജ്പെ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഭീഷണിയെത്തുടർന്ന് വിമാനത്താവളത്തിനു പുറത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ബജ്പെ പൊലീസ് ഇൻസ്പെക്ടർകൂടി പങ്കെടുത്ത യോഗം വിമാനത്താവളത്തിൽ നടത്തി. ബജ്പെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.