സിദ്ധരാമയ്യ

വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണം -സി​ദ്ധ​രാ​മ​യ്യ

xബം​​ഗ​ളൂ​രു: വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ.

ജി​ല്ല ജേ​ണ​ലി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ർ​ധി​ച്ചു​വ​രു​ന്ന തെ​റ്റാ​യ വാ​ർ​ത്ത​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ സ​മൂ​ഹ​മൊ​ന്നാ​കെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളെ​ടു​ക്കാ​മെ​ങ്കി​ലും അ​തു​മാ​ത്രം മ​തി​യാ​കി​ല്ല. വ്യാ​ജ വാ​ർ​ത്ത​ക​ളെ സ​മൂ​ഹ​മൊ​ന്നാ​കെ ത​ള്ളി​ക്ക​ള​യു​ക​യും സ​ത്യ​ത്തെ എ​പ്പോ​ഴും മു​റു​കെ​പ്പി​ടി​ക്കു​ക​യും വേ​ണം. ഇ​തി​നാ​യി ജി​ല്ല ത​ല​ത്തി​ൽ ഫാ​ക്ട് ചെ​ക്കി​ങ് യൂ​നി​റ്റു​ക​ൾ തു​ട​ങ്ങു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം എ​ല്ലാ​വ​രു​ടെ​യും മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ങ്കി​ലും വ്യാ​ജ വാ​ർ​ത്ത​ക​ൾ സ​മൂ​ഹ​ത്തി​ന് പ​രി​ക്കേ​ൽ​പി​ക്കു​ന്ന​താ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Fake News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.