മാണ്ഡ്യ: ദേവഗൗഡയുടെ കുടുംബാധിപത്യമാണ് ജെ.ഡി.എസിൽ ഉള്ളതെന്നും കർണാടകയുടെ പുരോഗതിക്കായി ബി.ജെ.പി വീണ്ടും അധികാരത്തിലെത്തണമെന്നും മാണ്ഡ്യ എം.പിയും നടിയുമായ സുമലത പറഞ്ഞു. മാണ്ഡ്യയിൽ നടന്ന ബി.ജെ.പി പ്രചാരണപരിപാടിക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കുടുംബവാഴ്ചാരാഷ്ട്രീയത്തിൽ തനിക്ക് താൽപര്യമില്ല. മാണ്ഡ്യ മണ്ഡലത്തിന്‍റെ വികസനമാണ് ലക്ഷ്യം. അതിനാണ് പ്രധാനമന്ത്രി മോദിക്കും ബി.ജെ.പിക്കും പൂർണ പിന്തുണപ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങിയത്.
മറ്റൊരു ആവശ്യവും ബി.ജെ.പിയോട് ഉന്നയിച്ചിട്ടില്ല. കാലാകാലങ്ങളായി മാണ്ഡ്യ മണ്ഡലത്തിൽനിന്ന് ജയിക്കുന്ന ജെ.ഡി.എസ് നാടിനായി ഒന്നും ചെയ്തിട്ടില്ല. ഇതിന് ഇത്തവണ മാറ്റമുണ്ടാകുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.