ബംഗളൂരു: ഹാസൻ ജില്ലയിലെ ഹാസൻ സിറ്റി ഹൊയ്സാല നഗറിൽ വ്യാഴാഴ്ച ഉച്ചക്ക് നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു.
റിയല്‍ എസ്റ്റേറ്റ് ബിസിനസും ഇഞ്ചി കൃഷിയും കൂട്ടായി നടത്തുന്ന ബംഗളൂരു സ്വദേശി ആസിഫ് (46), ഹാസൻ അഡുവള്ളിയിൽ താമസിക്കുന്ന ഡൽഹി സ്വദേശി ശറാഫത്ത് അലി (52) എന്നിവരാണ് മരിച്ചത്. അലിയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ആസിഫ് സ്വയം നിറയൊഴിച്ച് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സംഭവസ്ഥലം സന്ദർശിച്ച ഹാസൻ ജില്ല പൊലീസ് സൂപ്രണ്ട് എം.എസ്. മുഹമ്മദ് സുജീത പറഞ്ഞു.
ഒരാളുടെ മൃതദേഹം റോഡരികിൽ കിടക്കുന്നതാണ് ഉച്ച 12.30ഓടെ വെടിയൊച്ച കേട്ടെത്തിയ നാട്ടുകാർ കണ്ടത്. മറ്റൊരാൾ കാറിലും മരിച്ചുകിടന്നു. രണ്ട് മൃതദേഹങ്ങളിലും വെടിയേറ്റിട്ടുണ്ട്. ശറാഫത്ത് അലി മുഖേന ഹൊയ്സാല നഗരയില്‍ വസ്തുനോക്കാനാണ് ആസിഫ് എത്തിയത്. വസ്തുകണ്ടശേഷം രണ്ടുപേരും കാറിലിരുന്ന് സംസാരിച്ചെന്നും ഇതിനിടെയാണ് വെടിയൊച്ച കേട്ടതെന്നുമാണ് നാട്ടുകാർ പറയുന്നത്. മൈസൂരു രജിസ്ട്രേഷൻ നമ്പറിലുള്ള പിസ്റ്റൾ കാറിൽ നിന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.