ബംഗളൂരു: ഓള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബാള്‍ ലീഗില്‍ കലാസിപാളയം എഫ്.സി ജേതാക്കളായി. സൗത്ത് യുനൈറ്റഡ് ഫുട്ബാള്‍ ക്ലബ് ആര്.ബി.എ.എന്‍.എംസ് ഗ്രൗണ്ടില്‍ നടന്ന ലീഗിൽ 24 ടീമുകളാണ് മാറ്റുരച്ചത്. ഒാള് ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന് വൈസ് പ്രസിഡന്റ് എന്‍.എ. ഹാരിസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എംപയര്‍ എഫ്.സി റണ്ണറപ്പായി. ഫെയര്‍ പ്ലെ അവാര്‍ഡ് എന്‍. ഷെഫ് യശ്വന്ത്പൂരിന് ലഭിച്ചു. എ.ഐ.കെ.എം.സി.സി ബംഗളൂരു പ്രസിഡന്റ് ടി. ഉസ്മാന്, സെക്രട്ടറി എം.കെ. നൗഷാദ്, നാസര്‍ നീലസാന്ദ്ര, റഹീം ചാവശ്ശേരി, നാസര്‍ വി.കെ, അബ്ദുല്ല മാവള്ളി, സിദ്ദീഖ് തങ്ങള്‍, റഷീദ് മൗലവി, ടി.സി. മുനീര്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.