ബന്ദിപ്പുരിൽ നാലു ദിവസത്തേക്ക് സവാരി നിർ​ത്തിവെച്ചു

ബംഗളൂരു: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബന്ദിപ്പുർ കടുവ സ​ങ്കേതത്തിൽ നാലു ദിവസത്തേക്ക് വനസവാരി നിർത്തിവെച്ചു. വ്യാഴാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് സവാരി റദ്ദാക്കിയതെന്ന് ചാമരാജ് നഗർ ഡെപ്യൂട്ടി കമീഷണർ ഡി.എസ്. രമേശ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിന് പരിസരത്തുള്ള ഹോംസ്റ്റേകളിലും റിസോർട്ടുകളിലും ലോഡ്ജുകളിലും പൊതുജനങ്ങൾക്ക് താമസവും വിലക്കിയിട്ടുണ്ട്. ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിൽ സംബന്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ചയെത്തും.

Tags:    
News Summary - forest riding was stopped for four days in Bandipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.