ബംഗളൂരു: മണ്ഡ്യയിൽ കാവേരി നദിയിൽ നാലുപേർ മുങ്ങിമരിച്ചു. മൈസൂരു സ്വദേശികളായ നാഗേഷ് (40), ഭരത് (17), ഗുരു (32), മഹാദേവ് (16) എന്നിവരാണ് മരിച്ചത്. മലവള്ളി താലൂക്കിലെ മുത്തത്തി വില്ലേജിലെത്തിയ ഇവരിൽ ഒരാൾ നദിയിൽ അബദ്ധത്തിൽ മുങ്ങിയതോടെ മറ്റു മൂന്നുപേരും രക്ഷിക്കാൻ ശ്രമിച്ചതാണ് കൂട്ടമരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ആർക്കും നീന്തൽ വശമുണ്ടായിരുന്നില്ല. ഹലഗുർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.