ബംഗളൂരു: സംസ്ഥാനത്തെ വരണ്ട കാലാവസ്ഥ മൂന്നുദിവസം കൂടെ തുടരുമെന്നും വ്യാഴാഴ്ചമുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ്.
ഹാസൻ, കുടക്, ശിവമൊഗ്ഗ, ചിക്കമഗളൂരു, കോലാർ, മാണ്ഡ്യ, മൈസൂരു, ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, ചാമരാജ് നഗർ, തുമകൂരു തുടങ്ങിയ തെക്കൻ മേഖലകളിലും വിജയപുര, കലബുറഗി, റായ്ച്ചൂർ, ബെള്ളാരി തുടങ്ങിയ ഉത്തരമേഖലയിലുമാണ് മഴ പെയ്യാൻ സാധ്യതയുള്ളത്. ആഗുംബെ, ധാർവാഡ്, ശിവമൊഗ്ഗ, ശൃംഗേരി, തലഗുപ്പ തുടങ്ങിയ സ്ഥലങ്ങളിൽ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. റായ്ച്ചൂരിൽ കഴിഞ്ഞ ഞായറാഴ്ച ഏറ്റവും ഉയർന്ന താപനിലയായ 37.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ബംഗളൂരുവിൽ ഏറ്റവും ഉയർന്ന താപനില 34.5 ഡിഗ്രി സെൽഷ്യസും താഴ്ന്ന താപനില 22.3 ഡിഗ്രി സെൽഷ്യസുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.