ബംഗളൂരു: കർണാടകയിൽ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജില്ല കമീഷണർമാരുടെയും ജില്ല പഞ്ചായത്ത് സി.ഇ.ഒമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല-താലൂക്ക് കേന്ദ്രങ്ങളിലെ സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതിയില്ല. പലരും അത്തരത്തിൽ പ്രവൃത്തിക്കുന്നതിനാൽ ഓഫിസുകളിലെത്തുന്ന ജനങ്ങൾ പ്രയാസപ്പെടുകയാണ്. ഇത് അനുവദിക്കാനാവില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. എം.എൽ.എമാരും മന്ത്രിമാരും പൊതുജനങ്ങളും ഇതേ ക്കുറിച്ച് പരാതി അറിയിച്ചിട്ടുണ്ട്.
പല ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ചാൽപോലും കിട്ടാറില്ല. സർക്കാർ ജീവനക്കാരുടെ അനാസ്ഥകൊണ്ട് സർക്കാറിന് ചീത്തപ്പേരുണ്ടാക്കാൻ അനുവദിക്കില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.