മംഗളൂരു: പ്രകോപനപരമായ പ്രസംഗം നടത്തി എന്നതിന് ജാമ്യമില്ലാ കേസ് നേരിടുന്ന മുതിർന്ന ആർഎസ്എസ് നേതാവ് ഡോ.കല്ലട്ക്ക പ്രഭാകർ ഭട്ടിന് കർണാടക ഹൈകോടതി വ്യാഴാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചു. എഫ്.ഐ.ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി അടുത്ത മാസം ഒമ്പതിന് വാദം കേൾക്കാൻ മാറ്റിവെച്ചു. ഭട്ടിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യം ഇല്ലെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചത്.
ഭട്ടിനെതിരെ യുഎപിഎ ചുമത്തണമെന്ന് പരാതിക്കാരി ജെ.ഡി.എസ് വനിത വിഭാഗം കർണാടക സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് നജ്മ നാസർ ചിക്കനെരലെയുടെ അഭിഭാഷകൻ എസ്.ബാലൻ ആവശ്യപ്പെട്ടു.
സാമുദായിക കലാപ പ്രേരകനായി പ്രഖ്യാപിക്കുകയും വേണം. ഈ മാസം 24ന് മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് ഭട്ട് നടത്തിയ പ്രകോപനപരമായ പ്രസംഗം മുൻനിർത്തി നജ്മ നൽകിയ പരാതിയിൽ മാണ്ഡ്യ പൊലീസ് കെസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.