ഹോ​പ്​​കോം​സി​ന്‍റെ മു​ന്തി​രി, ത​ണ്ണി​മ​ത്ത​ൻ വി​ൽ​പ​ന മേ​ള​യി​ൽ നി​ന്ന്​

മുന്തിരിയും തണ്ണിമത്തനും ഇഷ്ടം പോലെ, മധുരമൂറും മേള തുടങ്ങി

ബം​ഗ​ളൂ​രു: ഉ​ന്ന​ത ഗു​ണ​മേ​ന്മ​യു​ള്ള വി​വി​ധ​യി​നം മു​ന്തി​രി​ക​ളും ത​ണ്ണി​മ​ത്ത​നും വാ​ങ്ങാ​ൻ ഇ​ത്​ ന​ല്ല അ​വ​സ​രം. ഹോ​ർ​ട്ടി​ക​ൾ​ച്ച​റ​ൽ പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ കോ​ഓ​പ​റേ​റ്റി​വ്​ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ പ്രൊ​സ​സി​ങ്​ സൊ​സൈ​റ്റി (ഹോ​പ്​​കോം​സ്) ബം​ഗ​ളൂ​രു​വി​ലെ ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ തു​ട​ങ്ങി​യ പ്ര​ത്യേ​ക മേ​ള​യി​ലാ​ണ് വ​ൻ വി​ല​ക്കി​ഴി​വി​ൽ മു​ന്തി​യ ഇ​നം ത​ണ്ണി​മ​ത്ത​നും മു​ന്തി​രി​യും ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

മാ​ർ​ച്ച്​ 21 വ​രെ ന​ട​ക്കു​ന്ന പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള​യി​ൽ പ​ത്ത്​ ശ​ത​മാ​ന​മാ​ണ് വി​ല​ക്കി​ഴി​വ്. ലാ​ൽ​ബാ​ഗി​ലെ ഹോ​പ്​​കോം​സ്​ ആ​സ്ഥാ​ന​ത്ത്​ തു​ട​ങ്ങി​യ മേ​ള​യി​ലാ​ണ്​ വി​ല​ക്കി​ഴി​വ്​ പ്ര​ഖ്യാ​പി​ച്ച​ത്. ബം​ഗ​ളൂ​രു ബ്ലു, ​കൃ​ഷ്ണ ശാ​ര​ദ്, സൂ​പ്പ​ർ സൊ​നാ​ക്ക്, ജം​ബോ ശ​രാ​ദ്, ഇ​ന്ത്യ​ൻ റെ​ഡ്​ ഗ്ലോ​ബ്, ആ​സ്​​ട്രേ​ലി​യ റെ​ഡ്​ ഗ്ലോ​ബ്​ തു​ട​ങ്ങി​യ 11 ത​രം മു​ന്തി​രി​ക​ൾ ല​ഭ്യ​മാ​ണ്.

വി​ജ​യ​പു​ര, ബാ​ഗ​ൽ​കോ​ട്ട്, കൊ​പ്പ​ൽ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള മു​ന്തി​രി​ക​ൾ ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ സു​ല​ഭ​മാ​ണ്. ഈ ​സീ​സ​ണി​ൽ 500 മെ​ട്രി​ക്​ ട​ൺ മു​ന്തി​രി വി​ൽ​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ ഹോ​പ്​​കോം​സ്​ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. കി​ര​ൺ, നം​ധ​രി, യെ​ല്ലോ വാ​ട്ട​ർ​മെ​ല​ൺ എ​ന്നീ മൂ​ന്നി​നം ത​ണ്ണി​മ​ത്ത​നാ​ണ്​ വി​ൽ​പ​ന​ക്കു​ള്ള​ത്. ആ​യി​രം മെ​ട്രി​ക്​ ട​ൺ വ​രെ വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ്​ ല​ക്ഷ്യം. ക​ർ​ഷ​ക​ർ​ക്ക്​ ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ മി​ക​ച്ച വി​ല കി​ട്ടാ​നും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഗു​ണ​മേ​ന്മ​യു​ള്ള പ​ഴ​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കാ​നു​മാ​ണ്​ ഇ​ത്ത​ര​ത്തി​ൽ വാ​ർ​ഷി​ക മേ​ള​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന്​ ഹോ​പ്​​കോം​സ്​ പ്ര​സി​ഡ​ന്‍റ്​ എ​ൻ. ദേ​വ​രാ​ജു പ​റ​ഞ്ഞു. മു​ന്തി​രി​യും ത​ണ്ണി​മ​ത്ത​നും ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ലാ​ണ്​ സൂ​ക്ഷി​ക്കു​ന്ന​ത്.

ഇ​തി​നാ​ൽ മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള​വ വാ​ങ്ങാ​നാ​കും. ​ചി​ക്​​പേ​ട്ട്​ എം.​എ​ൽ.​എ ഉ​ദ​യ്​ ബി. ​ഗു​രു​ദ​ചാ​ർ മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മ​ന്ത്രി മു​നി​ര​ത്ന പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Hopcoms fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.