ബംഗളൂരു: ശിവമൊഗ്ഗ ജില്ലയിലെ തീർഥഹള്ളി താലൂക്കിൽ വീട്ടമ്മക്ക് കുരങ്ങു പനി സ്ഥിരീകരിച്ചു. ഷെഡ്ഗർ അത്തിസാര ഗ്രാമത്തിലെ 53കാരിയിൽ നടത്തിയ ആർടി-പി.സി.ആർ പരിശോധനയിലാണ് പോസിറ്റിവ് റിപ്പോർട്ട്. രോഗബാധിത തീർഥഹള്ളി താലൂക്ക് ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വനമേഖലയിലെ ഈ ഗ്രാമത്തിൽ നേരത്തേയും കുരങ്ങുപനി കണ്ടെത്തിയിരുന്നു. ചിക്കമകളൂരു ജില്ലയിലെ കൊപ്പ താലൂക്ക് ഗുണവന്തെ ഗ്രാമത്തിൽ കുരങ്ങുപനിയെന്ന് സംശയിച്ച് നടത്തിയ പരിശോധനയിൽ നെഗറ്റിവ് റിപ്പോർട്ട് ലഭിച്ച് ആശ്വസിച്ച വേളയിൽ പോസിറ്റിവ് ഫലം വന്നിരുന്നു. ഇതേത്തുടർന്ന് ആരോഗ്യ ബോധവത്കരണ പരിപാടികൾ നടത്തുന്നതിനിടെയാണ് അയൽ ജില്ലയിൽ കുരങ്ങു പനി സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.