ബംഗളൂരു: വേനൽ കനത്തതോടെ നഗരത്തിൽ വഴിയോരങ്ങളിൽ പനനൊങ്ക് (താട്ടി നുങ്കു) വിൽപന തകൃതി. ബാനശങ്കരി മുതൽ മല്ലേശ്വരം വരെയാണ് വ്യാപക വിൽപനയുള്ളത്. ജെല്ലി പോലുള്ള മൂന്നോ നാലോ ഭാഗങ്ങളടങ്ങുന്ന ഒരു നൊങ്കിന് നൂറു രൂപയാണ് വില. ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ ആവശ്യക്കാരുണ്ട്. ഈ വർഷം ഉൽപാദനം കുറഞ്ഞത് വില വർധിക്കാൻ കാരണമായിട്ടുണ്ട്. കർണാടകയിൽ ഉൽപാദനമില്ലാത്തതിനാൽ തമിഴ്നാട്ടിൽനിന്നുമാണ് പ്രധാനമായും ഇവയുടെ വരവ്. ഓൺലൈനിൽ പനനൊങ്ക് ലഭ്യമാണെങ്കിലും കൂടുതൽ പേരും നേരിട്ടെത്തിയാണ് വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.