വി​ശ്വാ​സ-​സൗ​ഹൃ​ദ വേ​ദി​യാ​യി ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ

വി​ശ്വാ​സ​ത്തി​ന്റെ​യും സൗ​ഹാ​ർ​ദ​ത്തി​ന്റെ​യും വേ​ദി​യാ​യി റ​മ​ദാ​നി​ലെ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ. വി​വി​ധ മ​സ്ജി​ദു​ക​ളു​ടെ​യും മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​തും വ​ലു​തു​മാ​യി ഒ​ട്ടേ​റെ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു

സ​മ​സ്ത ബം​ഗ​ളൂ​രു

ബം​ഗ​ളൂ​രു: സ​മ​സ്ത​യു​ടെ​യും പോ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ​യും ബം​ഗ​ളൂ​രു ഘ​ട​കം പാ​ല​സ് ഗ്രൗ​ണ്ടി​ലെ ശൃം​ഗാ​ർ പാ​ല​സി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ്‌ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ത്മാ​വി​ന്റെ ശു​ദ്ധീ​ക​ര​ണ​മാ​ണ് വി​ശു​ദ്ധ റ​മ​ദാ​നി​ലൂ​ടെ നാം ​ല​ക്ഷ്യ​മാ​ക്കേ​ണ്ട​തെ​ന്നും ഭൗ​തി​ക കാ​ര്യ​ങ്ങ​ളോ​ട് അ​മി​ത ഭ്ര​മം ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​റെ പു​ണ്യ​മാ​ക്ക​പ്പെ​ട്ട വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സം ആ​രാ​ധ​ന​ക​ൾ​കൊ​ണ്ട് ധ​ന്യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ഉ​ണ​ർ​ത്തി.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ.​കെ. അ​ഷ്‌​റ​ഫ്‌ ഹാ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​മ​സ്ത മാ​നേ​ജ​ർ കെ. ​മോ​യി​ൻ​കു​ട്ടി മാ​സ്റ്റ​ർ, സം​ഘാ​ട​ക സ​മി​തി വ​ർ​ക്കി​ങ് ചെ​യ​ർ​മാ​ൻ ല​ത്തീ​ഫ് ഹാ​ജി എ​ന്നി​വ​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ മു​ഹി​യു​ദ്ദീ​ൻ ഹു​ദ​വി പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​സി. ജാ​ഫ​ർ ഐ.​എ.​എ​സ്, ഷാ​ഹി​ദ് തി​രു​വ​ള്ളൂ​ർ ഐ.​ഐ.​എ​സ്, അ​മീ​ർ ത​ങ്ങ​ൾ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​സ്‌​ലം ഫൈ​സി, ക​ർ​ണാ​ട​ക പ്ര​സി​ഡ​ന്റ് അ​നീ​സ് കൗ​സ​രി, എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് പി.​എം.​എ. ല​ത്തീ​ഫ് ഹാ​ജി, ഇ.​കെ. സി​ദ്ദീ​ഖ്‌ ത​ങ്ങ​ൾ മ​ടി​വാ​ള, അ​ബ്ദു​ൽ സു​ബ്ഹാ​ൻ ഫാ​ൽ​ക്ക​ൺ, ടി.​സി. സി​റാ​ജ്, സി.​എ​ച്ച്. ഷാ​ജ​ൽ, കെ.​കെ. സ​ലീം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ക​ൺ​വീ​ന​ർ കെ. ​ജു​നൈ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​എ​ച്ച്. ഫാ​റൂ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

 

സ​മ​സ്ത​യു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ബം​ഗ​ളൂ​രു ഘ​ട​കം പാ​ല​സ് ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റി​ൽ സ​മ​സ്ത അ​ധ്യ​ക്ഷ​ൻ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ സം​സാ​രി​ക്കു​ന്നു

വി.​സി.​ഇ.​ടി

ബം​ഗ​ളൂ​രു: വി​ഗ്നാ​ന ചാ​രി​റ്റ​ബി​ൾ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ന്റെ (വി.​സി.​ഇ.​ടി) ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​റ​ത്ത​ഹ​ള്ളി എ​ഡി​ഫി​സ് വ​ണ്ണി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഖു​ർ​ആ​ൻ സ്റ്റ​ഡി ​സെ​ന്റ​ർ (ക്യൂ.​എ​സ്.​സി) ബം​ഗ​ളൂ​രു വൈ​സ് പ്രി​ൻ​സി​പ്പ​ൽ സൈ​ഫു​ദ്ദീ​ൻ ‘ഇ​സ്സ​ത്തും ഈ​മാ​നും’ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

വി.​സി.​ഇ.​ടി ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ബം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി​വ​രു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. അ​മീ​ൻ, ഫി​റോ​സ്, ഷം​സീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

വി.​സി.​ഇ.​ടി ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​റ​ത്ത​ഹ​ള്ളി എ​ഡി​ഫി​സ് വ​ണ്ണി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മം

ബം​ഗ​ളൂ​രു മ​ല​യാ​ളി ക്ല​ബ്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി ക്ല​ബ് (ബി.​എം.​സി) ഒ​രു​ക്കി​യ ഇ​ഫ്താ​ർ സം​ഗ​മം മ​ടി​വാ​ള​യി​ലെ ഹോ​ട്ട​ലി​ൽ ന​ട​ന്നു. മ​ടി​വാ​ള ഇ​ൻ​സ്​​പെ​ക്ട​ർ മു​ഹ​മ്മ​ദ്‌, ട്രാ​ഫി​ക് ഇ​ൻ​സ്‌​പെ​ക്ട​ർ മു​ഹ​മ്മ​ദ്‌ സി​റാ​ജ്, സെ​ന്റ് ജോ​ൺ​സ് ഹോ​സ്പി​റ്റ​ൽ സ​ർ​ജ​ൻ ഡോ. ​റെ​ജി കോ​ശി തോ​മ​സ്, ഡോ. ​റി​ച്ച സി​ങ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. ബി.​എം.​സി നേ​താ​ക്ക​ളാ​യ എം.​ജെ. ശി​ഹാ​ബ്, നി​ഷാ​ദ്, സു​നോ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

ബം​ഗ​ളൂ​രു മ​ല​യാ​ളി ക്ല​ബ് ഒ​രു​ക്കി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

 

Tags:    
News Summary - Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.