അനധികൃത മത്സ്യബന്ധനം; കർണാടക ബോട്ടുകൾ പിടികൂടി, 7.5 ലക്ഷം രൂപ പിഴ

നീലേശ്വരം: ഫിഷറീസ് വകുപ്പും തൃക്കരിപ്പൂർ, ഷിറിയ, ബേക്കൽ കോസ്റ്റൽ പൊലീസും സംയുക്തമായി നടത്തിയ രാത്രികാല കടൽ പട്രോളിങ്ങിൽ തീരത്തോടുചേർന്ന് മത്സ്യബന്ധനം നടത്തുകയാകായിരുന്ന മൂന്നു കർണാടക ബോട്ടുകൾ പിടികൂടി. നടപടികൾക്കുശേഷം ഫിഷറീസ് ഡി.ഡി 7.5 ലക്ഷം രൂപ പിഴ ബോട്ടുടമകളിൽനിന്ന് ഈടാക്കി. നിയമാനുസൃത രേഖകൾ ഇല്ലാതെയും തീരത്തോടുചേർന്ന് രാത്രികാല ട്രോളിങ് നടത്തുകയും ചെയ്തതിന് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് ബോട്ടുകൾ പിടികൂടിയത്. ഗണേഷ് പ്രസന്ന, ഏഷ്യൻ ബ്ലൂ, ശ്രീരംഗ എന്നീ ബോട്ടുകളാണ് കുമ്പള കടപ്പുറത്തുനിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ രാത്രി 10ന് പിടികൂടിയത്.

വരുംദിവസങ്ങളിൽ രാത്രികാല കടൽ പട്രോളിങ് കർശനമാക്കുമെന്ന് കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് അറിയിച്ചു. ഫിഷറീസ് അസി. ഡയറക്ടർ പി.വി. പ്രീതയുടെ നിർദേശപ്രകാരം കുമ്പള മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ഷിനാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട് പിടികൂടിയത്.

മറൈൻ എൻഫോർസ്മെന്റ് സി.പി.ഒ അർജുൻ, ഷിറിയ കോസ്റ്റൽ എസ്.സി.പി.ഒ നജേഷ്, കോസ്റ്റൽ വാർഡൻ സനൂജ്, തൃക്കരിപ്പൂർ കോസ്റ്റൽ എസ്.സി.പി.ഒ രതീഷ്, എസ്.സി.പി.ഒ സുഭാഷ്, കോസ്റ്റൽ വാർഡൻ ദിവീഷ്, ബേക്കൽ കോസ്റ്റൽ എസ്.സി.പി.ഒ സജിത്ത്, എസ്.സി.പി.ഒ പവിത്രൻ, റെസ്ക്യൂ ഗാർഡുമാരായ മനു, അജീഷ്, ധനീഷ്, സുകേഷ്, ജോൺ, സ്രാങ്ക് നാരായണൻ, വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്‌. 

Tags:    
News Summary - illegal fishing- Karnataka boats seized- fined Rs 7.5 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.