ബംഗളൂരു: വേൾഡ് മലയാളി ഫെഡറേഷൻ ബാംഗ്ലൂർ കൗൺസിലിന്റെ മൂന്നാമത് പ്രതിമാസ സാഹിത്യസദസ്സിൽ സുഗതകുമാരി അനുസ്മരണം, സാഹിത്യവിചാരം, കവിവിചാരം എന്നീ പരിപാടികൾ നടത്തി. മുഖ്യാതിഥിയായിരുന്ന സാഹിത്യകാരി കെ.പി. സുധീര പ്രിയ കവയിത്രിയും പ്രകൃതിസ്നേഹിയുമായിരുന്ന സുഗതകുമാരി അനുസ്മരണപ്രഭാഷണം നടത്തി.
കേരളത്തിന്റെ സാംസ്കാരിക, സാഹിത്യരംഗത്തേകിയ സംഭാവനകളുടെ ഉൽകൃഷ്ടതയാണ് ഇന്നും ജനഹൃദയങ്ങളിലുള്ളതിന്റെ കാരണമെന്ന് സുധീര പറഞ്ഞു.
സാഹിത്യകാരൻ ഡോ. ജോർജ് മരങ്ങോലി, മലയാളഭാഷയും വായനയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സാഹിത്യവിചാരത്തിൽ പറഞ്ഞു. കലാകാരനും എഴുത്തുകാരനുമായ അനിൽ രോഹിത് വാല്മീകിയുടെയും എഴുത്തച്ഛന്റെയും മാനുഷികതയിലധിഷ്ഠിതമായ ഭാഷാസംഭാവനകളെക്കുറിച്ച് പ്രഭാഷണം നടത്തി.
വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് ജ്യോതിസ് മാത്യു, ഏഷ്യ റീജ്യൻ കോഓഡിനേറ്റർ ലിൻസൻ ജോസഫ് എന്നിവർ സംസാരിച്ചു. ഫ്രാൻസിസ് ആന്റണി റിപ്പബ്ലിക്ദിനാശംസകൾ നേർന്നു. സെക്രട്ടറി റോയ് ജോയ്, വിമൻസ് ഫോറം, ആർട്ട് ആൻഡ് കൾചറൽ ഫോറം ബാംഗ്ലൂർ കോഓഡിനേറ്റർ രമ പിഷാരടി എന്നിവർ പങ്കെടുത്തു.
ബംഗളൂരുവിലെ എഴുത്തുകാരികളായ ബ്രിജി കെ.ടി, സിന്ധു ഗാഥ എന്നിവർ മുഖ്യാതിഥികളെ പരിചയപ്പെടുത്തി. ശാന്ത എൻ.കെ, മധു, മൗലിക ജെ. നായർ, കെ. മോഹൻദാസ് എന്നിവർ സുഗതകുമാരിയുടെ കവിതകൾ ആലപിച്ചു. നന്ദകുമാർ, അർച്ചന സുനിൽ, വിനീത ജയൻ, അമ്പിളി അനിഴം, ലക്ഷ്മി രോഹിത് എന്നിവർ പങ്കെടുത്തു. റോയ് ജോയ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.