ബംഗളൂരു: കർണാടകയുടെ ആന്ധ്രപ്രദേശ്, തെലങ്കാന അതിർത്തികളിൽ സർക്കാർ മദ്യ വിൽപനശാലകൾ തുടങ്ങണമെന്ന് നിയമസഭ സമിതി നിർദേശം. മലവള്ളി കോൺഗ്രസ് എം.എൽ.എ പി.എം. നരേന്ദ്ര സ്വാമി ചെയർമാനായ പട്ടിക ജാതി/ വർഗ ക്ഷേമ നിയമസഭ സമിതിയുടെ റിപ്പോർട്ട് വ്യാഴാഴ്ച സഭയുടെ മേശപ്പുറത്ത് വെച്ചു.
പൊതുമേഖലയിലെ മൈസൂരു സെയിൽസ് ഇന്റർനാഷനൽ ലിമിറ്റഡാണ് മദ്യ വിൽപനശാലകൾ തുറക്കേണ്ടത്. അതിർത്തിയിലെ ദലിത് കുടുംബങ്ങൾ വ്യാജമദ്യം ഉപയോഗിക്കുന്നത് തടയാനാണിതെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.