ബംഗളൂരു: സംസ്ഥാനത്ത് 7660 കോടിയുടെ നിക്ഷേപ പദ്ധതികൾക്ക് കർണാടക സംസ്ഥാനതല ഏകജാലക ക്ലിയറൻസ് കമ്മിറ്റി (എസ്.എൽ.എസ്.ഡബ്ല്യു.സി.സി) അനുമതി നൽകി. വിവിധ ജില്ലകളിലായി 91 പദ്ധതികളിലായാണ് ഇത്രയും നിക്ഷേപം നടക്കുക. ഇതു മുഖേന 18,146 പേർക്ക് തൊഴിൽ ലഭിക്കും.
യോഗത്തിൽ മന്ത്രി എം.ബി. പാട്ടീൽ അധ്യക്ഷത വഹിച്ചു. മാരുതി സുസുക്കി ഇന്ത്യ, ഈക്വസ് കൺസ്യൂമർ, സൗത്ത് വെസ്റ്റ് മൈനിങ് ആൻഡ് ടാറ്റ സെമി കണ്ടക്ടർ, ക്രിപ്റ്റോൺ ഇന്ത്യ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് കർണാടകയിൽ മുതൽമുടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.