ബംഗളൂരു: ജോഗ് വെള്ളച്ചാട്ടത്തിൽ പ്രധാന കവാടത്തിലൂടെയുള്ളതൊഴികെയുള്ള വ്യൂപോയന്റുകളിൽ സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകി ശിവമൊഗ്ഗ ജില്ല ഭരണകൂടം. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനുവരി ഒന്നുമുതൽ മാർച്ച് 15 വരെ സഞ്ചാരികൾക്ക് പ്രവേശനമനുവദിക്കില്ലെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്.
ഡിസംബർ അവസാനമാകുമ്പോഴേക്ക് സഞ്ചാരികളുടെ എണ്ണം വർധിക്കാറുണ്ടെങ്കിലും ഇത്തവണ സാധാരണ ഉണ്ടാകാറുള്ളതിനെക്കാൾ കുറവ് സഞ്ചാരികളാണ് വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയത്.
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽനിന്നും നേരിട്ട് താഴേക്ക് പതിക്കുന്ന രണ്ടാമത്തെ വലിയ വെള്ളച്ചാട്ടമാണ് ജോഗ്. കർണാടകയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ജോഗ് ഫാൾസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.