ബംഗളൂരു: ടി.സി പാളയയിലെ കൈരളി വെൽഫെയർ അസോസിയേഷന്റെ 20ാം വാർഷികവും ഓണാഘോഷവും ഞായറാഴ്ച നടക്കും. ഗാർഡൻ സിറ്റി കോളജ് കാമ്പസിൽ നടക്കുന്ന ആഘോഷത്തിന് രാവിലെ ഒമ്പതോടെ തുടക്കമാവും. വടംവലി അരങ്ങേറും. ഉദ്ഘാടന ച്ചടങ്ങിൽ മാലദ്വീപ് കോൺസൽ ജനറലും ഗാർഡൻ സിറ്റി യൂനിവേഴ്സിറ്റി ചാൻസലറുമായ ഡോ. വിജി ജോസഫ് മുഖ്യാതിഥിയാവും. ഹൊസക്കോട്ടെ എം.എൽ.എ ശരത് ബച്ചെ ഗൗഡ ഉദ്ഘാടനം നിർവഹിക്കും. മുൻ എം.പി പ്രഫ. എം.വി. രാജീവ് ഗൗഡ, എം.എൽ.എമാരായ ബൈരതി ബസവരാജ്, മഞ്ജുള ലിംബാവലി, മുൻ എം.എൽ.എമാരായ അരവിന്ദ് ലിംബാവലി, പൂർണിമ ശ്രീനിവാസ്, നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്ത്, കൈരളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബെന്നി, സെക്രട്ടറി സജീവ്, ഡി.കെ. മോഹൻ ബാബു, ആന്റണി സ്വാമി, വീരണ്ണ, കൃഷ്ണമൂർത്തി, പി. മുനിരാജ്, ഡോ. ശ്രീ ഷൈൽ, സുമേഷ് കെ. അബ്രഹാം തുടങ്ങിയവർ പങ്കെടുക്കും. സാംസ്കാരിക സമ്മേളനം, ഓണസദ്യ, തിരുവാതിരക്കളി, ശിങ്കാരിമേളം, ഫ്യൂഷൻ എന്നിവ ആഘോഷത്തിന് കൊഴുപ്പേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.