ബംഗളൂരു: കന്നട രാജ്യോത്സവവും കേരളപ്പിറവിയും എന്ന വിഷയത്തിൽ തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ നടത്തി. ഇവിടേക്ക് വരുന്ന അയൽ സംസ്ഥാന സുഹൃത്തുക്കളെ കർണാടകയോട് ചേർത്തുപിടിക്കുക എന്നത് ഇവിടത്തുകാരുടെ സവിശേഷതയാണെന്ന് കന്നടയിൽ മുഖ്യപ്രഭാഷണം നടത്തിയ ശരണപ്പ പറഞ്ഞു.
കർണാടകയിൽ ഒരു മാസം നടത്തുന്ന കന്നട രാജ്യോത്സവ പരിപാടി പോലെ കേരളത്തിൽ കേരളീയം ആരംഭിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിലെ വിദ്യാഭ്യാസ രീതിയും സ്ത്രീകളുടെ സാമൂഹിക മുന്നേറ്റവും മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് ശരണപ്പ പറഞ്ഞു.
പൊന്നമ്മ ദാസ് കേരളപ്പിറവിയെ പറ്റി സംസാരിച്ചു. വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ പാസാക്കിയ വിദ്യാഭ്യാസ -കാർഷിക ബില്ലുകളാണെന്നും അവർ കൂട്ടിച്ചേർത്തു. പി.കെ. കേശവൻ നായർ അധ്യക്ഷത വഹിച്ചു.
കപടവും സങ്കുചിതവുമായ ദേശീയത നമ്മുടെ നാടിന്റെ ബഹുസ്വരതക്ക് ഭീഷണിയാണെന്നും മാനവികതയിൽ അധിഷ്ഠിതമായ ദേശീയതക്ക് പ്രാധാന്യം കൊടുക്കണമെന്നും തുടർന്നുള്ള ചർച്ചയിൽ തങ്കച്ചൻ പന്തളം അഭിപ്രായപ്പെട്ടു. ചർച്ചയിൽ ജേക്കബ്, ആർ.വി. പിള്ള, ശ്രീകണ്ഠൻ നായർ, തങ്കമ്മ സുകുമാരൻ, ഷീജ റെനീഷ്, കൽപന പ്രദീപ്, പ്രഹ്ലാദൻ എന്നിവർ പങ്കെടുത്തു. പ്രദീപ് പി.പി. നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.