ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട കർണാടകയിൽ ജനങ്ങളെ വോട്ടുചെയ്യാൻ പ്രേരിപ്പിക്കാനായി ബൃഹത് ബംഗളൂരു നഗരപാലികെ നമ്മ ബംഗളൂരു ഐക്കണുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ പ്രശസ്തരായവർ ജനങ്ങളെ വോട്ടുചെയ്യാനായി പ്രേരിപ്പിക്കും. ഇതിനായി ബോധവത്കരണ പരിപാടി നടത്തും.
ബാഡ്മിന്റൺ താരമായ അനൂപ് ശ്രീധർ, പാര സ്വിമ്മിങ് താരം ശരത് എം. ഗെയ്ക്വാദ്, ഗായകൻ മോഹൻകുമാർ എൻ, കന്നട സിനിമ ടെലിവിഷൻ താരം ആനന്ദ് എച്ച് (മാസ്റ്റർ ആനന്ദ്), അന്താരാഷ്ട്ര കബഡി താരം തേജസ്വിനി ഭായ് എന്നിവരാണ് ഐക്കണുകൾ . ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് ‘നമ്മ ബംഗളൂരു ഐക്കൺസ് പ്രോഗ്രാം’ ഉദ്ഘാടനം ചെയ്തു.
ഈ താരങ്ങൾ തെരഞ്ഞെടുപ്പ് ബോധവത്കരണം നടത്തും. ആളുകൾക്ക് പോളിങ് സ്റ്റേഷനുകൾ സംബന്ധിച്ച വിവരം പത്തുദിവസം മുമ്പ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.