ബംഗളൂരു: കർണാടക ഉപരിസഭയായ നിയമ നിർമാണ കൗൺസിലിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 11 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇവരിൽ ഏഴ് കോൺഗ്രസ് അംഗങ്ങളും മൂന്ന് ബി.ജെ.പി അംഗങ്ങളും ഒരു ജെ.ഡി-എസ് അംഗവും ഉൾപ്പെടുന്നു. കോൺഗ്രസ് അംഗങ്ങളായ ബൊസെരാജു, ഐവാൻ ഡിസൂസ, വസന്ത് കുമാർ, ബിൽക്കീസ് ബാനു, ജഗദേവ് ഗുട്ടേദാർ, ഗോവിന്ദ രാജു, ഡോ. യതീന്ദ്ര സിദ്ധരാമയ്യ, ബി.ജെ.പി അംഗങ്ങളായ സി.ടി. രവി, എൻ. രവികുമാർ, എം.ജി. മൂളെ, ജെ.ഡി-എസ് അംഗം ജാവറഗി ഗൗഡ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതെന്ന് റിട്ടേണിങ് ഓഫിസർ വിശാലാക്ഷി അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു വോട്ടെണ്ണൽ.
അതേസമയം, മത്സരം നടന്ന സൗത്ത് ടീച്ചേഴ്സ് മണ്ഡലത്തിൽ ബി.ജെ.പി- ജെ.ഡി-എസ് സഖ്യത്തിന്റെ കെ. വിവേകാനന്ദ കോൺഗ്രസിന്റെ മാരിതിബ്ബെ ഗൗഡയെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.