ബം​ഗ​ളൂ​രു വി​കാ​സ് സൗ​ധ​യി​ൽ വെ​ള്ളി​യാ​ഴ്ച ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ​നി​ന്ന്

കർണാടക: ശ്വാസതടസ്സവും പനിയുമുള്ളവർക്ക് കോവിഡ് പരിശോധന നിർബന്ധം

ബം​ഗ​ളൂ​രു: ശ്വാ​സ​ത​ട​സ്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും പ​നി പോ​ലെ​യു​ള്ള അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ക​ർ​ണാ​ട​ക. ഇ​തു​സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു പ​റ​ഞ്ഞു.

കോ​വി​ഡ് ഹെ​ൽ​പ് ലൈ​ൻ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ദി​നേ​ന 7000ത്തി​ലേ​റെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ൽ ശ​രാ​ശ​രി 3.82 ശ​ത​മാ​ന​മാ​ണ് ​പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ദി​വ​സം ചെ​ല്ലും​തോ​റും പോ​സി​റ്റി​വി​റ്റി നി​ര​ക്ക് വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​യ​ൽ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ കേ​സു​ക​ൾ കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

പ​നി ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ​യോ ശ്വാ​സ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​രെ​യോ ക​​ണ്ടെ​ത്തി​യാ​ൽ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​നും കോ​വി​ഡ് രോ​ഗി​ക​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണം. ക​ർ​ണാ​ട​ക​യി​ൽ അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ ട്രെ​ൻ​ഡ് കു​റ​ഞ്ഞു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് സാ​​ങ്കേ​തി​ക സ​മി​തി യോ​ഗം ചേ​ർ​ന്ന് ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​വ ന​ട​പ്പാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ യോ​ഗ​ത്തി​ൽ മ​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കർണാടകയിൽ വെള്ളിയാഴ്ചത്തെ കോവിഡ് കണക്ക്

  • റിപ്പോർട്ട് ചെയ്ത കേസുകൾ- 328
  • രോഗം ഭേദമായവർ- 409
  • മരണം- ഇല്ല
  • നിലവിൽ ചികിത്സയിലുള്ളവർ- 1159
  • ഹോം ഐസൊലേഷൻ- 1087
  • ആശുപത്രിയിൽ കഴിയുന്നവർ- 72
  • തീവ്രപരിചരണത്തിൽ കഴിയുന്നവർ- 12
  • ആകെ പരിശോധന- 7205
  • ആർ.ടി.പി.സി.ആർ- 6418
  • ആർ.എ.ടി പരിശോധന- 787
  • 24 മണിക്കൂറിനിടയിലെ പോസിറ്റിവിറ്റി റേറ്റ്- 4.55 %
Tags:    
News Summary - Karnataka Mandates COVID Test for Individuals with Respiratory or Flu-Like Symptoms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.