ബംഗളൂരു: മേയ് പത്തിന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയത്തിന് മതേതര വോട്ടുകൾ ഉറപ്പുവരുത്താനുള്ള പ്രചാരണപരിപാടികൾക്ക് കർണാടക യു.ഡി.എഫ് രൂപം നൽകി. കർണാടകയിൽ വോട്ടുള്ള മലയാളികളുടെ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥികൾക്ക് കിട്ടാനായി പ്രചാരണം നടത്തും.
തദ്ദേശീയ വോട്ടർ മാർക്കിടയിലും പ്രവർത്തനം ശക്തമാക്കും. യോഗത്തിൽ മെറ്റി കെ. ഗ്രേസ് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളായി സിദ്ദീഖ് തങ്ങൾ (ചെയർമാൻ), ജയ്സൺ ലൂക്കോസ് ജനറൽ കൺവീനർ, ഷംസുദ്ദീൻ കൂടാളി(മുഖ്യ കോഓഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് ചെയർമാന്മാരായി സി.പി. സദക്കത്തുല്ല, അഡ്വ. പ്രമോദ് നമ്പ്യാർ, അബ്ദുല്ലത്തീഫ്, അലക്സ് ജോസഫ് ,വിനു തോമസ് (വൈസ് ചെയർമാൻമാർ )ജോ.കൺവീനർമാരായി നാസർ നീലസാന്ദ്ര, അഡ്വ. രാജ്മോഹൻ, ഡോ. നകുൽ, റഹീം ചാവശ്ശേരി (കൺവീനർമാർ),സുമോജ് മാത്യു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
എ.ഐ.സി.സി മുൻ അംഗവും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായ സത്യൻ പുത്തൂരിനെ യു.ഡി.എഫ് കർണാടകയുടെ ചെയർമാനായി തെരഞ്ഞെടുത്തു. കെ.പി.സി.സി സെക്രട്ടറി അമർ നായർ മുഖ്യപ്രഭാഷണം നടത്തി. എം.കെ. നൗഷാദ്, ഗോപിനാഥ് ചാലപ്പുറത്ത്, പ്രശാന്ത് കൈരളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.