ബംഗളൂരു: കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. ലയൺസ് ക്ലബ് ഓഫ് ബംഗളൂരു ബൻജാര, സർവജ്ഞ നഗർ എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കല്യാൺ നഗറിലുള്ള റോയൽ കോൺകോഡ് സ്കൂളിനടുത്തുള്ള കേരള സമാജം ഈസ്റ്റ് സോൺ ഓഫിസ് പരിസരത്തുനടന്ന ക്യാമ്പിൽ മുപ്പതിൽപരം പേർ രക്തദാനം നടത്തി.
പൊലീസ് അസി. കമീഷണർ ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ വിനു ജി. അധ്യക്ഷത വഹിച്ചു. കേരള സമാജം വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ട്രഷറർ പി.വി.എൻ ബാലകൃഷ്ണൻ, ജോ. സെക്രട്ടറി അനിൽ കുമാർ, അസി.സെക്രട്ടറി വി. മുരളീധരൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ്
സി.ഗോപിനാഥൻ, സോൺ കൺവീനർ രാജീവ്, ക്യാമ്പ് ഡയറക്ടർ ജോയ് എം.വി, സജി പുലിക്കോട്ടിൽ, സയ്യദ് മസ്താൻ, വനിത വിഭാഗം ചെയർപേഴ്സൻ അനു അനിൽ തുടങ്ങിയവർ സംസാരിച്ചു.
രതീഷ് നമ്പ്യാർ, രജീഷ്, വിനോദ്, ജയപ്രകാശ്, രഘു പി.കെ, സലി കുമാർ, രഘു ടി.ടി, സുജിത്, ദിവ്യ രജീഷ്, ഗീത രാജീവ്, ലേഖ വിനോദ്, പ്രസാദിനി, ഷിബു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.