ബംഗളൂരു: കേരള സമാജം ദൂരവാണിനഗറിന്റെ 66ാമത് വാർഷിക പൊതുയോഗവും പ്രവർത്തക സമിതി തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് എസ്.കെ. നായർ അധ്യക്ഷത വഹിച്ചു. പൊതു കാര്യദർശി അഡ്വ. രാധാകൃഷ്ണൻ വാർഷിക റിപ്പോർട്ടും സ്കൂൾ കാര്യദർശി പി. ദിവാകരൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കണക്കും അവതരിപ്പിച്ചു. 20.88 കോടി രൂപയുടെ വാർഷിക ബജറ്റ് പൊതുയോഗം അംഗീകരിച്ചു.
2023-24 പ്രവർത്തന വർഷത്തേക്ക് കെ. മുരളീധരൻ നായരെ അധ്യക്ഷനായും ഡെന്നീസ് പോളിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വിജയൻ (ഉപാധ്യക്ഷൻ), ചന്ദ്രശേഖര കുറുപ്പ് (സ്കൂൾ സെക്രട്ടറി), കെ. ചന്ദ്രൻ (ട്രഷറർ), ബിനോ ശിവദാസ്, പി.സി. ജോണി (ജോയന്റ് സെക്രട്ടറി), ഇ. പ്രസാദ്, പുരുഷോത്തമൻ നായർ, പവിത്രൻ, സുഖിലാൽ, വിശ്വനാഥൻ, ബാലകൃഷ്ണ പിള്ള, എ. സുകുമാരൻ, രാധാകൃഷ്ണൻ ഉണ്ണിത്താൻ (സോണൽ സെക്രട്ടറിമാർ),
ടി.വി. ചന്ദ്രമോഹൻ, ശിവകുമാർ മുത്താറ്റ്, ശ്രീകുമാരൻ, പി.ബി. അജി, എ. സന്തോഷ്, രമേശ് രാധാകൃഷ്ണൻ, ഡോ. ഷിമുത്തു, പി. രവീന്ദ്രൻ, കെ.ആർ. രാജീവ്, ഹനീഫ്, ശശികുമാർ, പി. ബാലൻ, അരവിന്ദാക്ഷൻ നായർ, ആർ. വേണുഗോപാൽ, ശശികുമാർ, രാജു, സ്നോ ശിവദാസ്, അനിൽ കുമാർ, ടി.എസ്. ശ്രീജിത്ത് (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.