ബംഗളൂരു: കേരളസമാജം ദൂരവാണിനഗർ 67ാമത് വാർഷിക പൊതുയോഗം തെരഞ്ഞെടുത്ത പ്രവർത്തക സമിതി ചുമതലയേറ്റു.പ്രസിഡന്റായി മുരളീധരൻ നായർ, ജനറൽ സെക്രട്ടറിയായി ഡെന്നിസ് പോൾ, വൈസ് പ്രസിഡന്റായി എം.പി. വിജയൻ, ട്രഷററായി എം.കെ ചന്ദ്രൻ, എജുക്കേഷനൽ സെക്രട്ടറിയായി ചന്ദ്രശേഖരക്കുറുപ്പ്, ജോയന്റ് സെക്രട്ടറിമാരായി ബീനോ ശിവദാസ്, പി.സി. ജോണി എന്നിവരാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
രാധാകൃഷ്ണൻ ഉണ്ണിത്താൻ, ബാലകൃഷ്ണ പിള്ള, എ.യു. രാജു, എസ്. വിശ്വനാഥൻ, ഇ. പ്രസാദ്, പുരുഷോത്തമൻ നായർ, പവിത്രൻ, സുഖിലാൽ എന്നിവരാണ് സോണൽ സെക്രട്ടറിമാർ. പ്രവർത്തക സമിതിയിലേക്ക് 24 അംഗങ്ങളെയും തെരഞ്ഞെടുത്തു.
ഇന്റേണൽ ഓഡിറ്റർമാരായി കെ. മുരളി, പി. കൃഷ്ണനുണ്ണി എന്നിവരെയും ടി. രവീന്ദ്രൻ സ്മാരക ദുരിതാശ്വാസ സഹായ നിധിയുടെ കമ്മിറ്റിയിലേക്ക് പി.എൻ. രാധാകൃഷ്ണപിള്ള, പി. ബാലസുബ്രമണ്യം, വി.വി. രാഘവൻ എന്നിവരെയും തെരഞ്ഞെടുത്തു.
മുരളീധരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം വിവിധ റിപ്പോർട്ടുകളും 19 കോടിയുടെ വാർഷിക ബജറ്റും അംഗീകരിച്ചു. വൈസ് പ്രസിഡന്റ് എം.പി. വിജയൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.