ബംഗളൂരു: 25ാം വാർഷികം ആഘോഷിക്കുന്ന ബംഗളൂരു റമദാൻ സംഗമ ഭാഗമായി നടത്തുന്ന ഖജൂർ ചലഞ്ചിന്റെ ഖജൂർ വിതരണം ആരംഭിച്ചു. കോൾസ് പാർക്കിലെ ഹിറാ സെന്ററിൽ നടന്ന ചടങ്ങിൽ എം.എം.എ വൈസ് പ്രസിഡന്റ് അഡ്വ. ഉസ്മാന് ഖജൂർ പെട്ടി കൈമാറി റമദാൻ സംഗമം കൺവീനർ ഷംസീർ വടകര വിതരണോദ്ഘാടനം നിർവഹിച്ചു.
സംഗമത്തിന്റെ ഭാഗമായി നടന്ന മെന്റേർസ് മീറ്റിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. പ്രീമിയം മബ്റും ഈത്തപ്പഴം ആവശ്യമുള്ളവർ 98458 03903 എന്ന നമ്പറിൽ ഉടനെ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. ഈ മാസം മൂന്നിനകം വരുന്ന ബുക്കിങ്ങുകൾക്ക് ബംഗളൂരുവിൽ എവിടെയും സൗജന്യമായി എത്തിക്കും. ഈ മാസം 16ന് പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനിലാണ് റമദാൻ സംഗമം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.