ബംഗളൂരു: കെ.എൻ.എസ്.എസ് ജക്കൂർ കരയോഗം ഓണാഘോഷം ‘പൊന്നോണം 2023’ ജക്കൂർ ഉഡുപ്പി ഗാർഡന് സമീപമുള്ള നെഹ്റു സെന്റർ ഓഡിറ്റോറിയത്തിൽ നടന്നു. ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്തു. കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങു സംഘത്തിന്റെ മെഗാ ഷോ എന്നിവ അരങ്ങേറി. സമ്മേളനത്തിൽ പ്രസിഡന്റ് രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, സംവിധായകൻ രഞ്ജി പണിക്കർ എന്നിവർ മുഖ്യാതിഥികളായി. ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ്, ട്രഷറർ മുരളീധർ നായർ, മഹിള വിഭാഗം കോർ കമ്മിറ്റി അംഗം ശാന്താ മനോഹർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.