ബംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം ‘കെ.കെ.എസ് പൊന്നോണം 2024’ ഞായറാഴ്ച നടക്കും. ബ്രൂക്ക്ഫീൽഡിലെ സി.എം.ആർ.ഐ.ടി കോളജ് വേദിയിൽ നടക്കുന്ന പരിപാടിയിൽ പി.സി. മോഹൻ എം.പി, മഞ്ജുള ലിംബാവലി എം.എൽ.എ, മുൻ മന്ത്രി അരവിന്ദ് ലിംബാവലി, ഡോ. ഭാസ്കർ എന്നിവർ പങ്കെടുക്കും. കേരള സർക്കാറിലെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി, ഡി.ആർ.ഡി.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. കെ. അനിൽകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
സമാജം അംഗങ്ങളുടെ കലാപരിപാടികൾ, കലാമണ്ഡലം പ്രഭാകരനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, കർണാടക മഹിള യക്ഷഗാന സംഘം അവതരിപ്പിക്കുന്ന യക്ഷഗാനം, അമ്മ സംഗീതബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും. പിന്നണി ഗായകരായ ജിതിൻ രാജ്, പൂർണശ്രീ, ജോബി ജോൺ, സ്നേഹ അശോക് എന്നിവരും വയലിൻ വിദ്വാനായ വിഷ്ണു അശോകും നയിക്കുന്ന ഗാനമേളയും നടക്കും.
ഓണസദ്യയും വിവിധ സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടി വൈകീട്ട് ആറിന് സമാപിക്കും. ഫോൺ: 9449538245, 9845751628.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.