മംഗളൂരു: കെട്ടിക്കൽ കുന്നിൽ മണ്ണിടിച്ചിൽ ആവർത്തിക്കുന്നതിന് ദേശീയ പാത വികസനത്തിന്റെ മറവിൽ മണ്ണ് മാഫിയ നടത്തുന്ന അനിയന്ത്രിത പ്രവൃത്തികളാണെന്ന് മന്ത്രി ദിനേശ് ഗുണ്ടുറാവു.
വെള്ളിയാഴ്ച മഴക്കെടുതി മേഖലകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി.പ്രളയക്കെടുതികൾക്ക് അഡ്യപ്പാടിയിൽ അറുതിയില്ലെന്ന് ആ മേഖലയിലെ ജനങ്ങൾ മന്ത്രിയോട് പരാതിപ്പെട്ടു. ഫൽഗുനി പുഴ കരകവിഞ്ഞാണ് ഇവിടെ വെള്ളം കയറി ദുരിതം വിതക്കുന്നത്. ഇതിന് പരിഹാരം കാണാൻ പുഴ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ജില്ല ഡെപ്യൂട്ടി കമീഷണർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.