മംഗളൂരു: ഹാസൻ ജില്ലയിൽ ബല്ലുപേട്ട്-സകലേഷ്പുര സ്റ്റേഷനുകൾക്കിടയിൽ അചങ്കി-ദോഡ്ഡനഗരയിൽ വെള്ളിയാഴ്ച മണ്ണിടിച്ചിലിൽപ്പെട്ട പാളം ഗതാഗത യോഗ്യമാക്കാനായില്ല.
മണ്ണുനീക്കി സുരക്ഷയുറപ്പാക്കുന്ന പ്രവൃത്തി തുടരുകയാണെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു. എന്നാൽ, എപ്പോൾ പൂർത്തിയാവുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.കെ.എസ്.ആർ. ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) കണ്ണൂർ-കെ.എസ്.ആർ. ബംഗളൂരു എക്സ്പ്രസ് (16512) ട്രെയിനുകളുടെ ഞായറാഴ്ചത്തെയും തിങ്കളാഴ്ചത്തെയും സർവിസുകൾ റദ്ദാക്കി. വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്.
ഇതേത്തുടർന്ന് കെ.എസ്.ആർ. ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) ജോലാർപേട്ട്, സേലം, ഷൊർണൂർ വഴി തിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ മാസം 26ന് ഹാസൻ യെഡകുമേരി, കഡഗരവള്ളി മേഖലയിൽ മണ്ണിടിഞ്ഞ് റദ്ദാക്കിയ 12 ട്രെയിൻ സർവിസുകൾ കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ പുനരാരംഭിച്ചെങ്കിലും ശനിയാഴ്ച വീണ്ടും മണ്ണിടിയുകയായിരുന്നു. ഇതേത്തുടർന്ന് റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്ത ട്രെയിൻ സർവിസുകൾ ചൊവ്വാഴ്ചയാണ് പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.