ബംഗളൂരു: കേരള സമാജം ദൂരവാണി നഗർ സാഹിത്യ വിഭാഗം ഏർപ്പെടുത്തുന്ന പ്രതിമാസ സാഹിത്യ സംവാദത്തിന്റെ ഭാഗമായി മലയാള സാഹിത്യ ലോകത്തെ നിത്യവസന്തമായ എം.ടി. വാസുദേവൻ നായരുടെ പ്രശസ്ത രചനയായ ‘ശിലാലിഖിതം’ എന്ന കഥയുടെ വായനയും സംവാദവും ഞായറാഴ്ച നടക്കും. രാവിലെ 10.30ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ മലയാളം സർവകലാശാല അധ്യാപകനും എഴുത്തുകാരനുമായ പ്രഫ. രാധാകൃഷ്ണൻ ഇളയിടത്ത് ‘എം.ടിയുടെ കഥാലോകം’ വിഷയത്തിൽ സംസാരിക്കും.
മലയാളം മിഷൻ കർണാടക ചാപ്റ്റർ അക്കാദമിക് കോഓഡിനേറ്റർ മീര നാരായണൻ ‘ശിലാലിഖിതം’ കഥ വായനയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് നടക്കുന്ന സംവാദം കേരള സമാജം ദൂരവാണി നഗർ സാഹിത്യ വിഭാഗം ചെയർമാൻ എം.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ബംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കഥാവായനയിലും സംവാദത്തിലും പങ്കെടുക്കും. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.