ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാവേരി മണ്ഡലത്തിൽ തന്റെ മകൻ കെ.ഇ. കാന്തേശിനെ സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പു നൽകിയ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യദിയൂരപ്പ
ചതിച്ചെന്ന് മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ. തന്റെ മകന് വാഗ്ദാനം ചെയ്ത ഹാവേരി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എം.എൽ.എയാണ് ബി.ജെ.പി സ്ഥാനാർഥി. യദിയൂരപ്പയുടെ ഉറപ്പിൽ വിശ്വസിച്ച് മകനുവേണ്ടി ഹാവേരി മണ്ഡലത്തിൽ പ്രചാരണം നടന്നുവരുകയായിരുന്നു. കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ത്‍ലാജെക്ക് യദിയൂരപ്പ സീറ്റ് നൽകി. അദ്ദേഹത്തിന്റെ മകനും സീറ്റ് കൊടുത്തു. തന്റെ മകനെ പറഞ്ഞ് പറ്റിച്ചു. വെള്ളിയാഴ്ച താൻ പാർട്ടി പ്രവർത്തകരുടെ യോഗം ശിവമൊഗ്ഗ ബഞ്ജാര ഭവനിൽ വിളിച്ചിട്ടുണ്ട്. ഭാവി പരിപാടി അവിടെ തീരുമാനിക്കുമെന്ന് ഈശ്വരപ്പ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.