മംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പ് സുരക്ഷാഭാഗമായി കേരളവുമായി അതിർത്തി പങ്കിടുകയോ സമ്പർക്കം പുലർത്തുകയോ ചെയ്യുന്ന മേഖലകളിൽ പൊലീസ് ചെക്ക് പോസ്റ്റുകൾ സജ്ജീകരിക്കും. മംഗളൂരു, മംഗളൂരു നോർത്ത്, മംഗളൂരു സൗത്ത്, ബെൽത്തങ്ങാടി, മൂഡബിദ്രി, ബണ്ട്വാൾ, പുത്തൂർ, സുള്ള്യ എന്നീ നിയമസഭ മണ്ഡലങ്ങളിലാണ് ഇവ സജ്ജീകരിക്കുകയെന്ന് ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണർ മുള്ളൈ മുഗിളൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിരീക്ഷണത്തിനായി 24 വിഡിയോ സംഘങ്ങളെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിക്കും. 72 ഫ്ലയിങ് സ്ക്വാഡുകൾ, 69 വിവരശേഖരണ വിഭാഗം, പെരുമാറ്റച്ചട്ടം പരിശോധിക്കാൻ എട്ടു സംഘം തുടങ്ങിയവയും രംഗത്തുണ്ടാവും. ഗുണ്ട നിയമം സന്ദർഭമനുസരിച്ച് പ്രയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.