ബംഗളൂരു: വരവിൽ കവിഞ്ഞ സ്വത്തുമായി ബന്ധപ്പെട്ട് കർണാടക ലോകായുക്ത 15 സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 57 ഇടങ്ങളിൽ ഒരേസമയം പരിശോധന നടത്തി. 11 ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.
ബംഗളൂരുവിൽ ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ചീഫ് എൻജിനീയർ എച്ച്.ജെ. രമേഷ്, ഫാക്ടറീസ് ഡെപ്യൂട്ടി ഡയറക്ടർ ലേബർ വകുപ്പ് ടി.വി. നാരായണപ്പ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.ഡി. രംഗസ്വാമി, ബംഗളൂരു സിവിക് ഏജൻസി എക്സിക്യൂട്ടിവ് എൻജിനീയർ എൻ.ജി. പ്രമോദ് കുമാർ, മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി ചീഫ് അക്കൗണ്ട്സ് ഓഫിസർ എൻ. മുത്തു, മൈസൂരു സിറ്റി കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയർ ജെ. മഹേഷ് എന്നിവരുടെയടക്കം വിവിധ സ്ഥലങ്ങളിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.