ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) തൊണ്ണൂറാം വാർഷികം ജനുവരി അവസാനവാരത്തിൽ നടത്താൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു.
പൊതുജനക്ഷേമം മുൻനിർത്തി ബൃഹത്തായ ഒമ്പതിന കർമ പദ്ധതികൾ നാടിന് സമർപ്പിച്ചാണ് നവതി ആഘോഷമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ സ്ഥിരതാമസക്കാരായ അശരണരും പാവപ്പെട്ടവരുമായ അനേകം ആളുകൾക്ക് ഗുണകരമാകുന്നതായിരിക്കും പദ്ധതികൾ.
പദ്ധതി ആസൂത്രണം ചെയ്യുന്നതിന് ജനറൽ സെക്രട്ടറി ടി.സി. സിറാജിന്റെ നേതൃത്വത്തിൽ പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ടി.പി. മുനീറുദ്ദീൻ, പി.എം. മുഹമ്മദ് മൗലവി, കബീർ ജയനഗർ എന്നിവരടങ്ങിയ അഞ്ചംഗ സമിതിയെ നിയോഗിച്ചു. നിലവിലുള്ള ഡയാലിസിസ് സെന്ററിനുപുറമെ ആധുനിക സൗകര്യങ്ങളോട് കൂടിയതും ചികിത്സാ സൗകര്യങ്ങളുള്ളതുമായ ഒരു പുതിയ ഡയാലിസിസ് സെന്ററിന് തുടക്കം കുറിക്കും.
അതിന്റെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോവുന്നതിന് അഡ്വ. പി. ഉസ്മാന്റെ നേതൃത്വത്തിൽ കെ.എച്ച്. ഫാറൂഖ്, സി.എച്ച്. ശഹീർ, എം.സി. ഹനീഫ്, തൻവീർ മുഹമ്മദ് തുടങ്ങിയവരെ യോഗം ചുമതലപ്പെടുത്തി. യോഗത്തിൽ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.സി. സിറാജ് സ്വാഗതവും ശംസുദ്ദീൻ കൂടാളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.