ബംഗളൂരു: ബാംഗ്ലൂർ സൗത്ത് മേഖല ആനേക്കലിൽ മലയാളം മിഷന്റെ മലയാളം ക്ലാസ് ആരംഭിച്ചു. ബ്യാഗഡദേനഹള്ളിയിലെ വി.ബി.എച്ച്.സി വൈഭവ അപ്പാർട്മെന്റിന് മുന്‍വശത്തുള്ള ലെമണല്ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്സ് സെന്ററില്‍ നടന്ന പരിപാടി എഴുത്തുകാരി രമ പ്രസന്ന പിഷാരടി ഉദ്ഘാടനം ചെയ്തു.
സിന്ധു ഗാഥ അധ്യക്ഷത വഹിച്ചു. മലയാളം മിഷന് കര്‍ണാടക ചാപ്റ്റര്‍ സെക്രട്ടറി ടോമി ആലുങ്കല്‍ മുഖ്യാതിഥിയായി. വേൾഡ് മലയാളി ഫോറം ബാംഗ്ലൂര്‍ സെക്രട്ടറി റോയ് ജോയി, മലയാളം മിഷന് പ്രതിനിധി ഹിത ടീച്ചർ, ഇലക്ട്രോണിക് സിറ്റി ഹിറ പഠന കേന്ദ്രം കോഓഡിനേറ്റർ മുജീബ് റഹ്മാൻ, വി.ബി.എച്ച്.സി നന്മ മലയാളി അസോസിയേഷന് പ്രസിഡന്റ് നീരജ്, ജിന്‍സ് അരവിന്ദാക്ഷന്, വിശ്വാസ് എന്നിവരും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7406132723 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.