ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ നീലക്കുറിഞ്ഞി പ്രവേശനോത്സവം-2023 സംഘടിപ്പിച്ചു. കർണാടക ചാപ്റ്ററിലെ ബംഗളൂരുവിലെ വിവിധ മേഖലകളിൽ നിന്നും ‘നീലക്കുറിഞ്ഞി’യിലേക്ക് പ്രവേശനം നേടിയ പഠിതാക്കളെ ഉൾപ്പെടുത്തി കൈരളി കലാസമിതി പഠന കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രവേശനോത്സവം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡൻറ് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു.
കൈരളി കലാസമിതി സെക്രട്ടറി സുധീഷ്, കർണാടക ചാപ്റ്റർ മലയാളം മിഷൻ വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ് എന്നിവർ സംസാരിച്ചു. ചാപ്റ്റർ സെക്രട്ടറി ടോമി സ്വാഗതവും മധ്യ മേഖല കോഓഡിനേറ്റർ നൂർ മുഹമ്മദ് നന്ദിയും പറഞ്ഞു. ചടങ്ങിൽ പഠിതാക്കളെയും രക്ഷിതാക്കളെയും അധ്യാപകരെയും അനുമോദിച്ചു. ആമ്പൽ ഹയർ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും നീലക്കുറിഞ്ഞി പാഠപുസ്തകവും സ്മരണികയും കൈമാറി. ശേഷം ദാമോദരൻ മാഷിന്റെയും മീര ടീച്ചറുടെയും ഹിത ടീച്ചറുടെയും നേതൃത്വത്തിൽ ആദ്യത്തെ നീലക്കുറിഞ്ഞി ക്ലാസും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.