ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ സുഗതാഞ്ജലി കാവ്യാലാപന മത്സരങ്ങളുടെ ഫലപ്രഖ്യാപനം നടത്തി. സീനിയർ വിഭാഗത്തിൽ ആവണി രമേശ് ഒന്നും സി. നന്ദന രണ്ടും സ്ഥാനം നേടി. സബ്ജൂനിയർ വിഭാഗത്തിൽ റിഥിക എ. നായർ ഒന്നും അഭിനവ് വിനോദ് രണ്ടും കെ.ആർ. നിവേദ്യ മൂന്നും സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ മിതാലി പി. ഉമേഷ്, അനഘ മോഹൻ, രോഹിത് ആർ. നായർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. കവിയും ഗാനരചയിതാവുമായ അൻവർ അലി ഉദ്ഘാടനം ചെയ്തു. അക്കാദമിക് കോഓഡിനേറ്റർ സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടോമി ആലുങ്കൽ, കർണാടക കോഓഡിനേറ്റർ ബിലു സി. നാരായണൻ, ജയമോഹൻ, രാകേഷ് സുകുമാരൻ എന്നിവർ ആശംസ നേർന്നു. മത്സരങ്ങളിൽ വിജയികളായവരുടെയും മേഖല മത്സരങ്ങളിൽ വിജയികളായവരുടെയും കവിതാലാപനങ്ങൾക്കൊപ്പം, വിധികർത്താക്കളെ അനുമോദിക്കുകയും ചെയ്തു. പി. ശ്രീജേഷ്, ജിസ്സോ ജോസ്, അനൂപ്, നൂർ മുഹമ്മദ്, ഹിത വേണുഗോപാൽ, മീര, സുചിത്ര എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.