മംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥിയുടെ മതം നോക്കി മർദിച്ച സംഭവം: സദാചാര ഗുണ്ടകൾ അറസ്റ്റിൽ

മംഗളൂരു: സദാചാര ഗുണ്ടായിസത്തിനെതിരെ പൊലീസ് നടപടി ശക്തമാക്കുന്നതിനിടെ നഗരത്തിൽ മെഡിക്കൽ വിദ്യാർഥിയുടെ മതം നോക്കി സദാചാര ഗുണ്ട ആക്രമണം. സഹപാഠികൾക്കൊപ്പം ബീച്ച് സന്ദർശിച്ച് മടങ്ങുകയായിരുന്ന മുസ് ലിം മെഡിക്കൽ വിദ്യാർഥിയെ ഗുണ്ടകൾ ഇരുചക്ര വാഹനത്തിൽ പിന്തുടർന്ന് മർദിച്ചു.പരുക്കേറ്റ വിദ്യാർഥിയുടെ പരാതിയിൽ രണ്ട് സദാചാര ഗുണ്ടകളെ മംഗളൂരു ഉർവ പൊലീസ് അറസ്റ്റ് ചെയ്തു.

മംഗളൂരു ആലപെ മടയിലെ ദീക്ഷിത് എന്ന ദീക്ഷിത് ആലപെ(32),ആലപെ ബജൽ പരംജ്യോതി ഭജന മന്ദിരം പരിസരത്തെ ലോയിഡ് പിന്റോ(32) എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്.അക്രമത്തിന് ഇരയായ വിദ്യാർഥി മുഹമ്മദ് ഹദീസിന്റെ (20) പരാതിയിൽ കേസെടുത്താണ് അറസ്റ്റ്.

മംഗളൂരുവിൽ സ്വകാര്യ മെഡിക്കൽ കോളജിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കോഴ്സിന് പഠിക്കുന്ന നാല് വിദ്യാർഥിനികളും രണ്ട് വിദ്യാർഥികളും ഒരുമിച്ച് വെള്ളിയാഴ്ച വൈകുന്നേരം പണമ്പൂർ ബീച്ച് സന്ദർശിച്ചിരുന്നു.ഇവരെ നിരീക്ഷിച്ച സദാചാര ഗുണ്ടകൾ ആൺകുട്ടികളും പെൺകുട്ടികളും വ്യത്യസ്ത മതങ്ങളിൽ പെട്ടവരാണെന്ന് മനസ്സിലാക്കി.തിരിച്ചുവരുമ്പോൾ സ്കൂട്ടറിൽ പിന്തുടർന്ന അക്രമികൾ ബജൽ-കാപികാഡ് ഏഴാം ക്രോസിൽ എത്തിയപ്പോൾ മുഹമ്മദ് ഹഫീസിനെ മർദിക്കുകയായിരുന്നു എന്നാണ് പരാതി. അറസ്റ്റിലായവരുടെ സ്കൂട്ടറും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

Tags:    
News Summary - Mangaluru: Two arrested in medical student moral policing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.