മംഗളൂരു: മാവോവാദികളായ രമേശിനെയും കന്യാകുമാരിയെയും കാർക്കള കോടതിയിൽ ഹാജരാക്കി. 2011 നവംബർ 19ന് ഹെബ്രി താലൂക്കിൽ കബ്ബിനാലെയിൽ സദാശിവ ഗൗഡയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളാണിവർ.
ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന ഇരുവരെയും കനത്ത പൊലീസ് സുരക്ഷയിലാണ് കോടതിയിൽ ഹാജരാക്കിയത്. രമേശ് കോടതിക്കകത്തും പുറത്തും മാവോയിസ്റ്റ് സിന്ദാബാദ് മുദ്രാവാക്യം മുഴക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.