ബംഗളൂരു: ഹെബ്ബാൾ ജറുസലേം മാർത്തോമാ ഇടവകയുടെ ത്രിദിന വാർഷിക കൺവെൻഷന് തുടക്കം. ഇടവക വികാരി ഫാ. പ്രിൻസ് കോര അധ്യക്ഷത വഹിച്ചു. കൂടൽ മാർത്തോമാ ഇടവക വികാരി ഫാ. സുനിൽ എ. ജോൺ മുഖ്യ സന്ദേശം നൽകി. ഹെബ്ബാൾ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജേക്കബ് തോമസ്, ജോർജ് തോമസ്, ബേബി കുട്ടി എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി. ഇടവക ഗായകസംഘം ഗാനശുശ്രൂഷ നടത്തി. രണ്ടാം ദിവസത്തെ യോഗം ശനിയാഴ്ച വൈകീട്ട് 6.30 ന് നടക്കും.
ഫാ. സുനിൽ എ. ജോൺ മുഖ്യ സന്ദേശം നൽകും. ഞായറാഴ്ച രാവിലെ എട്ടിന് കുടുംബദിന ശുശ്രൂഷയും വിശുദ്ധ കുർബാനയും. തുടർന്ന് കൺവെൻഷൻ സമാപന സമ്മേളനവും നടക്കും. കുടുംബദിന ആഘോഷപരിപാടികളും ഉണ്ടാകുമെന്ന് വികാരി ഫാ. പ്രിൻസ് കോര, ഇടവക സെക്രട്ടറി എബ്രഹാം വർഗീസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.