ബംഗളൂരു: സംസ്ഥാനത്ത് വിവിധ ജില്ലകളുടെ ചുമതല മന്ത്രിമാർക്ക് വിഭജിച്ചുനൽകി. തലസ്ഥാന ജില്ലയായ ബംഗളൂരുവിന്റെ ചുമതല ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനാണ്. ബംഗളൂരു വികസന വകുപ്പിന്റെ മന്ത്രിയാണ് ശിവകുമാർ.
കഴിഞ്ഞ ബി.ജെ.പി. മന്ത്രിസഭയിൽ ബംഗളൂരുവിന്റെ ചുമതല മുഖ്യമന്ത്രിക്കായിരുന്നു. കെ.എച്ച്. മുനിയപ്പക്കാണ് ബംഗളൂരു റൂറലിന്റെ ചുമതല. ആഭ്യന്തരമന്ത്രി ജി. പരമേശ്വരക്ക് അദ്ദേഹത്തിന്റെ സ്വന്തം ജില്ലയായ തുമകുരുവിന്റെ ചുമതല നൽകി. മലയാളിയായ ഊർജമന്ത്രി കെ.ജെ. ജോർജിന് ചിക്കമഗളൂരുവിന്റെ ചുമതലയാണ്. ദക്ഷിണ കന്നടയുടെ ചുമതല ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവുവിനും മൈസൂരുവിന്റെ ചുമതല സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി എച്ച്.സി. മഹാദേവപ്പക്കുമാണ്.മന്ത്രിസഭയിലെ ഏക വനിതയായ ലക്ഷ്മി ഹെബ്ബാൾക്കറിന് ഉഡുപ്പിയുടെ ചുമതലയാണ്. എം.ബി. പാട്ടീലിന് വിജയപുരയും രാമലിംഗറെഡ്ഡിക്ക് രാമനഗരയും നൽകി.
സതീഷ് ജാർക്കിഹോളി-ബെളഗാവി, പ്രിയങ്ക് ഖാർഗെ-കലബുറഗി, ശിവാനന്ദ് പാട്ടീൽ-ഹാവേരി, സമീർ അഹമ്മദ് ഖാൻ-വിജയനഗര, ശരണബസപ്പ ദർശനാപുര-യാദ്ഗിർ, ഈശ്വർ ഖൻഡ്രെ-ബിദർ, എൻ. ചെലുവരായ സ്വാമി-മാണ്ഡ്യ, എസ്.എസ്. മല്ലികാർജുൻ-ദാവൻഗരെ, സന്തോഷ് ലാഡ്-ധാർവാഡ്, ഡോ. ശരൺപ്രകാശ് പാട്ടീൽ-റായ്ചൂർ, ആർ.ബി. തിമ്മാപുര-ബാഗൽകോട്ട്, കെ. വെങ്കടേഷ് -ചാമരാജനഗര, ശിവരാജ് തങ്കടഗി-കൊപ്പാൾ, ഡി. സുധാകർ-ചിത്രദുർഗ, ബി. നാഗേന്ദ്ര-ബെള്ളാരി, കെ.എസ്. രാജണ്ണ-ഹാസൻ, ബൈരദി സുരേഷ്-കോലാർ, മംഗൾ വൈദ്യ-ഉത്തര കന്നട, മധു ബംഗാരപ്പ-ശിവമൊഗ്ഗ, ഡോ. എം.സി. സുധാകർ-ചിക്കബെല്ലാപുര, എൻ.എസ്. ബോസ് രാജു-കുടക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.