ബംഗളൂരു: കുടിവെള്ളം ദുരുപയോഗം ചെയ്താൽ താമസക്കാരിൽനിന്ന് 5000 രൂപ പിഴയീടാക്കാനൊരുങ്ങി വൈറ്റ്ഫീൽഡിലെ ഹൗസിങ് സൊസൈറ്റി. പാം മെഡോസ് സൊസൈറ്റിയാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. താമസക്കാർ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും സൊസൈറ്റി നിയോഗിച്ചു. ബംഗളൂരുവിലെ ജലവിതരണ കമ്പനിയായ ബി.ഡബ്ല്യു.എസ്.എസ്.ബി നാലു ദിവസമായി വെള്ളം അനുവദിച്ചിട്ടില്ലെന്ന് ഹൗസിങ് സൊസൈറ്റി താമസക്കാർക്ക് അയച്ച നോട്ടീസിൽ ചൂണ്ടിക്കാട്ടി.
ജലക്ഷാമത്തെ നേരിടാൻ ഓരോ യൂനിറ്റിനും ജല ഉപഭോഗം 20 ശതമാനം കുറക്കാൻ തീരുമാനിച്ചതായും തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്ക് കടുത്തശിക്ഷ നൽകുമെന്നും സൊസൈറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.