മംഗളൂരു: കോഴിക്കോട് എം.പി എം.കെ. രാഘവനും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫും ഞായറാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുമായി ചർച്ച നടത്തി. ഷിരൂർ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനെയും ലോറിയും കണ്ടെത്താനുള്ള യജ്ഞം ഊർജിതമാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
നഷ്ടപരിഹാര തുക അഞ്ച് ലക്ഷം രൂപയിൽ ഒതുക്കാതെ വർധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. അർജുൻ കേരളത്തിന്റെ മൊത്തം ജനങ്ങളുടെ ആശങ്കയും പ്രതീക്ഷയുമാണെന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ കഴിഞ്ഞതായി എ.കെ.എം. അഷ്റഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. വിഷയം ഗൗരവത്തിലെടുത്ത മുഖ്യമന്ത്രി കാർവാർ കോൺഗ്രസ് എം.എൽ.എ സതീഷ് കൃഷ്ണ സയിലിനെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി സംഭവസ്ഥലം സന്ദർശിച്ച ശേഷം അങ്കോല ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ഉത്തര കന്നട ചുമതലയുള്ള മന്ത്രി മൻകൽ എസ്. വൈദ്യ, സതീഷ് സയിൽ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.